'നീ എന്റെ കരുത്താണ്; ഭാര്യക്ക് പിറന്നാള്‍  ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍

ആലപ്പുഴ-ദുല്‍ഖറിന്റെ ഭാര്യ അമാല്‍ സൂഫിയുടെ ജന്മദിനമാണ് ഇന്ന്. പൃഥ്വിരാജ്, നസ്രിയ, സുപ്രിയ മേനോന്‍ തുടങ്ങി നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ഭാര്യക്ക് സ്പെഷ്യല്‍ ബര്‍ത്തഡേ വിഷസുമായി ദുല്‍ഖര്‍.നീ ഇല്ലാത്ത ജീവിതം തനിക്ക് സങ്കല്‍പ്പിക്കാനാകുന്നില്ല എന്നാണ് നടന്‍ കുറിച്ചത്. നീയില്ലാത്ത ജീവിതം എനിക്ക് സങ്കല്‍പ്പിക്കാനാകുന്നില്ല. ആത്മവിശ്വാസമായ നീയില്ലാത്ത ജീവിതം എനിക്ക് ചിന്തിക്കാനാകില്ല. ജീവിതത്തിലേക്ക് വന്നതിന് നന്ദി. ജീവിതത്തിന് ലക്ഷ്യവും അര്‍ഥവുമുണ്ടാക്കിയതിന്. എല്ലാ സ്വപ്നങ്ങളും യാഥാര്‍ഥ്യമാക്കിയതിന്. എന്റെ എല്ലാ അഭിലാഷ പദ്ധതികള്‍ക്കും ഒപ്പമുണ്ടായതിന് നന്ദി. നീ എന്റെ കരുത്താണ്. നിന്നെ ഒരുപാട് സ്നേഹിക്കുന്നു.'- ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.

Latest News