തിരുവനന്തപുരം- കേരള ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ സ്ഥലം മദ്യക്കടകൾക്കായി അനുവദിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ലേല നടപടികളിലൂടെ സ്ഥലെടുത്ത് നിയമപരമായി മദ്യം വിൽക്കുന്നതിനെ ആർക്കും ചോദ്യം ചെയ്യാനാകില്ലെന്നും ടിക്കറ്റ് ഇതര വരുമാനത്തിനായി എല്ലാ വഴികളും കെ.എസ്.ആർ.ടി.സി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മദ്യശാലകൾ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കില്ല. സ്ത്രീ യാത്രക്കാർക്ക് അസൗകര്യം ഇല്ലാതെ സൂക്ഷിക്കും. സ്റ്റാന്റിൽ മദ്യശാലയുള്ളത് കൊണ്ട് മാത്രം ജീവനക്കാർ മദ്യപിക്കണമെന്നില്ലെന്നും ആന്റണി രാജു വ്യക്തമാക്കി.






