Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചരിത്രത്തിന്റെ പുനർവായന അനിവാര്യം- ജിസാൻ കെ.എം.സി.സി

ജിസാൻ കെ.എം.സി.സി നിശാ സംഗമം അബ്ദുറഹ്മാൻ കുറ്റിക്കാട്ടിൽ ഉദ്ഘാടനം ചെയ്യുന്നു.

ജിസാൻ- ഇന്ത്യൻ സ്വതന്ത്ര്യ സമര ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തിയ മലബാർ സമരത്തിൽ രക്തസാക്ഷികളായ പോരാട്ട വീരന്മാരെ രക്തസാക്ഷി പട്ടികയിൽനിന്ന് നീക്കം ചെയ്ത് അപകീർത്തിപ്പെടുത്തുന്ന ഐ.സി. എച്ച്.ആർ നീക്കം നിന്ദ്യമാണെന്ന് അബുആരീഷിൽ ചേർന്ന ജിസാൻ കെ.എം.സി.സി നിശാ സംഗമം അഭിപ്രായപ്പെട്ടു.

മലബാർ സമര ചരിത്രം നൂറ് വർഷം പിന്നിട്ടപ്പോൾ പിറന്ന നാടിന് വേണ്ടി പടപൊരുതി വീരമൃത്യു വരിച്ച ധീരയോദ്ധാക്കളെയും അവരുടെ ദേശീയ ബോധത്തെയും കൊഞ്ചനം കുത്തുകയാണ് സുഖലോപുക്കളായി അധിനിവേശ ശക്തികൾക്ക് ഒപ്പം നിന്ന് ഓശാന പാടിയവരെന്ന് യോഗം അഭിപ്രായപ്പെട്ടു. രാജ്യത്തിന് അഭിമാനമായ ധീര ദേശാഭിമാനികളെ അനുമോദിക്കേണ്ട ഭരണകൂടം ഐതിഹാസിക സമരത്തെ അപകീർത്തിപ്പെടുത്തുന്ന സമകാലത്ത് പുതുതല ചരിത്ര പുനർവായനയിൽ  തൽപരരാകണമെന്നും  യോഗം ആവശ്യപ്പെട്ടു.

ആക്ടിംഗ് പ്രസിഡന്റ് സമീർ അമ്പലപ്പാറ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ കുറ്റിക്കാട്ടിൽ യോഗം ഉദ്ഘാടനം ചെയ്തു. നാസർ വി.ടി ഇരുമ്പുഴി മുഖ്യ പ്രഭാഷണം നടത്തി. ഡോ: ഫിറോസ് മൻസൂർ, മുനീർ ഹുദവി  ഉള്ളണം, കോമു ഹാജി ക്ലാരി, റാഫി ദാരിമി കിടങ്ങയം, 
ഇഷാൻ  അച്ചനമ്പലം, ആരിഫ് ഒതുക്കുങ്ങൽ, ശാജഹാൻ കോഡൂർ, ഹമീദ് മണലായ, മാമ്പ്ര ഷുക്കൂർ മക്കരപ്പറമ്പ്, 
ബഷീർ ആക്കോട്, ശംസു മണ്ണാർക്കാട്, ഗഫൂർ മൂന്നിയൂർ, ജാബിർ വൈദ്യരങ്ങാടി, മുജീബ് കൂടത്തായി, 
നജീബ് പാണക്കാട്, ഫസൽ  ആക്കോട്, ആക്ടിംഗ് ജനറൽ സിക്രട്ടറി ഇസ്മാഈൽ ബാപ്പു വേങ്ങര, ട്രഷറർ ഖാലിദ് പട്‌ല എന്നിവർ പ്രസംഗിച്ചു.
 

Latest News