പോലീസിന്റെ എടാ,പോടാ വിളി നിര്‍ത്തണമെന്നു ഹൈക്കോടതി

കൊച്ചി-  പോലീസ് പൊതുജനങ്ങളെ എടാ,പോടാ വിളി നിര്‍ത്തണമെന്നു ഹൈക്കോടതി.  പൊതുജനങ്ങളുമായി ഇടപഴകുമ്പോള്‍  മാന്യമായി പെരുമാറണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പോലീസ് ഭാഷ  ഉപയോഗിക്കുമ്പോള്‍ അതിര് കടക്കരുത്.പോലീസ് ജനങ്ങളുമായി ഇടപഴകുമ്പോള്‍ പാലിക്കേണ്ട മര്യാദകളെ സംബന്ധിച്ച് ഡി.ജി.പി പ്രത്യേക സര്‍ക്കുലര്‍ ഇറക്കണമെന്നും കോടതി നിര്‍ദേശിച്ചു.
തൃശൂര്‍ ചേര്‍പ്പ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട പോലീസ് അക്രമത്തിനെതിരെയുള്ള കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യങ്ങള്‍ നിരീക്ഷിച്ചത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേരളത്തില്‍ പോലീസിന്റെ പെരുമാറ്റത്തിനെതിരേ വ്യാപകമായ ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് കോടതിയുടെ അടിയന്തര പ്രാധാന്യമുള്ള ഇടെപടലുണ്ടായത്.

 

 

 

 

 

Latest News