കോവിഡ് ഡ്യൂട്ടിയില്‍നിന്ന് അധ്യാപകരെ ഒഴിവാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം- സംസ്ഥാനത്തെ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. പ്ലസ് വണ്‍ മോഡല്‍ പരീക്ഷ നടക്കുന്നതിനാലും, ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അധ്യാപകരുടെ സാന്നിധ്യം അനിവാര്യമായി തീര്‍ന്നതിനാലും, അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കണമെന്നു വിദ്യാഭ്യാസ വകുപ്പ് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റ് അടക്കമുള്ള ജോലികളില്‍ ഇതുവരെ അധ്യാപകരെ നിയോഗിച്ചിരുന്നു.

 

Latest News