കുവൈത്ത് വിമാനത്താവള വികസനം ദ്രുതഗതിയില്‍, 25 ദശലക്ഷം യാത്രക്കാര്‍ക്ക് പ്രയോജനമാകും

കുവൈത്ത് സിറ്റി- കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ പണി പൂര്‍ത്തിയാകുന്നതോടെ  പ്രതിവര്‍ഷം 25 ദശലക്ഷം യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് പൊതുമരാമത്ത് മന്ത്രി റന അല്‍ ഫാരിസ്.
അയാട്ടയുടെ റാങ്കിങ് പട്ടികയില്‍ എ ഗ്രേഡിന് അനുയോജ്യമായ വിധമാണ് പ്രവൃത്തി നടക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പ്രതിവര്‍ഷം 25 ദശലക്ഷം യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും. 5000 കാറുകള്‍ക്ക് പാര്‍ക്കിങ് സംവിധാനവുമുണ്ടാകും.

ഒരേസമയം 51 വിമാനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുംവിധം 30 ഫിക്‌സഡ് ബ്രിഡ്ജുകളുമുണ്ടാകും. ട്രാന്‍സിറ്റ് മേഖലയില്‍ ആധുനിക സംവിധാനത്തോടെയുള്ള ഹോട്ടലും സ്ഥാപിക്കുമെന്ന് അവര്‍ പറഞ്ഞു.

ടെര്‍മിനല്‍-2 നിര്‍മാണത്തിന്റെ ആദ്യഘട്ടം 54 ശതമാനം പൂര്‍ത്തിയാക്കി. ഹരിത നിര്‍മിതി നിലവാരം അനുസരിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കുക.

 

Latest News