Sorry, you need to enable JavaScript to visit this website.

ഓഷിൻ ശിവയുടെ ചുമർ ചിത്രങ്ങൾ

പട്ടം കേന്ദ്രീയ വിദ്യാലയത്തിന്റെ ചുവരുകളിൽ ചിത്രകാരനും മ്യൂറലിസ്റ്റുമായ ഓഷീൻ ശിവ രചിച്ച 'ബെറ്റർ ടുഗദർ' എന്ന മ്യൂറൽ, വിസ്മയമാവുന്നു. മനുഷ്യരും ആവാസ വ്യവസ്ഥയും തമ്മിലുള്ള സഹജമായ ബന്ധമാണ് മ്യൂറലിന്റെ ഇതിവൃത്തം. പബ്ലിക് ആർട്ട് പ്രോജക്ടുകളുടെ സംഘാടകരായ സെയ്ന്റ് ആർട്ട് ഇന്ത്യ ഫൗണ്ടേഷനും ഏഷ്യൻ പെയിന്റ്‌സും പ്രമുഖ കലാകാരന്മാരുടെ സഹായത്തോടെ പൊതു ഇടങ്ങളിലെ, പ്രത്യേക ലൊക്കേഷനുകൾ പെയിന്റ് ചെയ്യുന്നതിന്റെ ഭാഗമാണ് ഓഷീൻ ശിവയുടെ പെയിന്റിംഗ്. നിറങ്ങളും ആശയങ്ങളും സംസ്‌കാരവുമായി സമന്വയിപ്പിക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ഇതിനു വേണ്ടി ഡൊണേറ്റ് എ വാൾ എന്ന സംരംഭത്തിന്റെ ഭാഗമായി ഒരു മതിൽ സംഭാവന ചെയ്യാൻ ഏഷ്യൻ പെയിന്റ്‌സ് അഭ്യർത്ഥിച്ചു. പ്രസ്തുത മതിൽ പെയിന്റ് ചെയ്ത് ഏഷ്യൻ പെയിന്റ്‌സ് മനോഹരമാക്കും. അത് ഒരു മാസ്റ്റർപീസ് കലാസൃഷ്ടിയായി മാറുകയും ചെയ്യും.
പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ ചിത്രകാരനും മ്യൂറലിസ്റ്റുമായ ഓഷീൻ ശിവ തയാറാക്കിയ 'ബെറ്റർ ടുഗദർ' എന്ന മ്യൂറൽ മനുഷ്യരും ആവാസ വ്യവസ്ഥയും തമ്മിലുള്ള ബന്ധത്തിന്റെ ദൃഢത വെളിവാക്കുന്നതാണ്. വന്യജീവികളെയും സസ്യജന്തു ജാലങ്ങളെയും കലാസൃഷ്ടിയിൽ അവതരിപ്പിക്കുന്നു. പട്ടത്തെ കേന്ദ്രീയ വിദ്യാലയ സ്‌കൂളിന്റെ ചുവരുകളിൽ വരച്ച ചുവർചിത്രം രണ്ട് കുട്ടികൾ മൃഗങ്ങളുമായി കളിച്ചുല്ലസിക്കുന്നതും കാണിക്കുന്നു.
നമ്മൾ വളർത്തുകയും സംരക്ഷിക്കുകയും ചെയ്യുമ്പോഴുള്ള ശോഭനമായ ഭാവിയുടെ സാധ്യതയെയാണ് ഇത് പ്രതീകവത്കരിക്കുന്നത്. സുസ്ഥിരതയുള്ള ജീവിത ശൈലി കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പട്ടം കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പൽ അജയ് കുമാർ പറഞ്ഞു. മ്യൂറൽ ചിത്രങ്ങളിലൂടെ ഈ സന്ദേശം പ്രചരിപ്പിക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
 

Latest News