പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിനും മകനുമെതിരെ ഇ.ഡിയുടെ നികുതി വെട്ടിപ്പ് അന്വേഷണം

ലുധിയാന- പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിനും കമന്‍ രണീന്ദര്‍ സിങിനുമെതിരെ നടന്നുവരുന്ന നികുതിവെട്ടിപ്പ് അന്വേഷണത്തിന്റെ ഭാഗമായി ആദായ നികുതി വകുപ്പിന്റെ ഫലയുകള്‍ പരിശോധിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) കോടതി അനുമതി നല്‍കി. ഫലലുകള്‍ പരിശോധിക്കുന്നതിനെതിരെ രണീന്ദര്‍ സിങ് നല്‍കിയ ഹര്‍ജി അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി രാജ് കുമാര്‍ തള്ളി. കക്ഷികള്‍ സെപ്തംബര്‍ ഒമ്പതിന് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. 

വിദേശ രാജ്യങ്ങളില്‍ സ്വത്ത് വാങ്ങിക്കൂട്ടുകയും ഇക്കാര്യം ഒളിച്ചുവച്ച് നികുതി അടക്കാതിരിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് ആദായ നികുതി വകുപ്പ് അമരീന്ദറിനും മകന്‍ രണീന്ദറിനുമെതിരെ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ട് കേസുകള്‍ രണീന്ദറിനെതിരെയാണ്. മൂന്ന് കേസുകളും ലുധിയാന അഡീഷനല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്. ആദായ നികുതി ഫലയുകള്‍ പരിശോധിക്കാന്‍ അനുമതി തേടി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇ.ഡി മൂന്ന് അപേക്ഷകള്‍ നല്‍കിയിരുന്നു. കോടതി അനുമതി നല്‍കിയെങ്കിലും തന്റെ വാദം കേള്‍ക്കാന്‍ അവസരം നല്‍കിയില്ലെന്ന്് ചൂണ്ടിക്കാട്ടി ഇതിനെതിരെ രണീന്ദര്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
 

Latest News