ലൈത്തിൽ പിഞ്ചു ബാലന് ഷോക്കേറ്റു

ജിദ്ദ - ലൈത്തിൽ സ്വന്തം വീടിനു സമീപം തുറന്നുകിടന്ന വൈദ്യതി കാബിനിൽ നിന്ന് നാലു വയസുകാരന് ഷോക്കേറ്റു. വൈദ്യുതി കമ്പനി ജീവനക്കാർ കാബിൻ തുറന്നിട്ടതാണ് ബാലന് ഷോക്കേൽക്കാൻ കാരണം. സൗദി പൗരൻ ഇബ്രാഹിം മർഇ അൽബറകാത്തിയുടെ മകൻ ബദ്‌റിനാണ് ഷോക്കേറ്റത്. മകന്റെ ആരോഗ്യനില അനുദിനം വഷളായി വരികയാണെന്ന് ഇബ്രാഹിം അൽബറകാത്തി പറഞ്ഞു. 
മകന് ഷോക്കേറ്റതിന്റെ തൊട്ടടുത്ത ദിവസം സൗദി ഇലക്ട്രിസിറ്റി കമ്പനി ഓഫീസിൽ നിന്ന് ബന്ധപ്പെട്ട് വൈദ്യുതി ജോലികളുടെ കരാറേറ്റെടുത്ത കമ്പനിക്ക് കാൽ ലക്ഷം റിയാൽ പിഴ ചുമത്തിയതായി അറിയിച്ചു. ഇതിനു ശേഷം പതിനായിരം റിയാൽ നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർക്കാനുള്ള ഓഫർ അറിയിച്ച് രണ്ടാമതും കമ്പനി ബന്ധപ്പെട്ടു. ഈ ഓഫർ താൻ നിരാകരിക്കുകയായിരുന്നു. സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുകയും തനിക്കും കുടുംബത്തിനും നേരിട്ട സാമ്പത്തികവും മാനസികവുമായ കഷ്ടനഷ്ടങ്ങൾക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ഇബ്രാഹിം മർഇ അൽബറകാത്തി പറഞ്ഞു.
 

Latest News