19കാരിയായ വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ പരാതി; സഹപാഠി അറസ്റ്റില്‍

വൈത്തിരി- മൈസൂരില്‍ പഠിക്കാനായി പോയ പത്തൊന്‍പതുകാരിയായ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയ പരാതിയില്‍ സഹപാഠി അറസ്റ്റില്‍. കാസര്‍കോട്  സ്വദേശി ഷിനോജിനെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷം മുന്‍പാണ് ഇരുവരും മൈസൂരിലെ കോളേജില്‍ വച്ച് പരിചയപ്പെടുന്നത്. തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ ഷിനോജ് ഒരുങ്ങിയതോടെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
 

Latest News