പ്രവാസികള്‍ക്കായി നികുതി ബോധവല്‍ക്കരണ വെബിനാര്‍ വെള്ളിയാഴ്ച

കൊച്ചി- പ്രവാസി ഇന്ത്യക്കാര്‍ക്കായി നികുതി ബോധവല്‍ക്കരണ വെബിനാറുമായി പ്രവാസി ടാക്‌സ്.
സെപ്റ്റംബർ മൂന്നിന് വെള്ളിയാഴ്ച രാത്രി എട്ടരക്ക് നടത്തുന്ന വെബിനാറില്‍ മുന്‍ പ്രവാസിയും പ്രവാസി ടാക്‌സ് ഡയരക്ടറുമായ ശ്രീജിത്ത് കുനിയില്‍ സി.എ ക്ലാസെടുക്കും.
ഇന്ത്യയില്‍ നികുതി ബാധകമായ വരുമാനം, ഷെയര്‍ ട്രേഡിംഗ് ഇന്‍കം, ഇന്ത്യയിലെ ബിസിനസ് നിക്ഷേപം, ഇന്ത്യയില്‍ ആസ്തികളുടെ വാങ്ങലും വില്‍പനയും, ഇന്ത്യയിലെ മണി ട്രാന്‍സ്ഫര്‍, ഇന്ത്യയിലേക്കുള്ള താമസമാറ്റം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്ന ക്ലാസ് പ്രവാസി ഇന്ത്യക്കാരുടെ സംശയ നിവാരണത്തിന് ഉതകുന്നതായിരിക്കുമെന്ന് ശ്രീജിത്ത് കുനിയില്‍ പറഞ്ഞു.
രജിസ്‌ട്രേഷന് ഗൂഗിള്‍ ഫോം ഇവിടെ പൂരിപ്പിക്കുക.

 

Tags

Latest News