മസ്കത്ത്- വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലാത്തവര്‍ക്കും ഒമാനിലേക്ക് വരുന്നതിന് അനുമതി നല്‍കി സുപ്രീം കമ്മിറ്റി. നേരത്തെ വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമായി ഒമാനിലേക്ക് പ്രവേശനം പരിമിതപ്പെടുത്തിയിരുന്നു.
ഒമാനി പൗരന്‍മാര്‍, സാധുവായ റസിഡന്‍സ് വിസയിലുള്ള വിദേശികള്‍ എന്നിവര്‍ക്ക് വാക്‌സിനെടുക്കാതെയും പ്രവേശനം അനുവദിക്കും.
അതേസമയം, വാക്‌സിന്‍ സ്വീകരിക്കാതെ ഒമാനിലെത്തുന്നവര്‍ യാത്രക്ക് മുമ്പ് പി.സി.ആര്‍ പരിശോധന നടത്തണം. ഒമാനില്‍ എത്തിയ ശേഷം വിമാനത്താവളത്തിലും പി.സി.ആര്‍ പരിശോധനക്ക് വിധേയമാകണം. തുടര്‍ന്ന് ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണം. ഇലക്ട്രോണിക് ബ്രെസ്‌ലെറ്റ് ധരിക്കണം.
സ്വദേശികള്‍ക്ക് വീടുകളില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കാം. വിദേശികള്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ കഴിയണമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. എട്ടാം ദിവസം വീണ്ടും പി.സി.ആര്‍ പരിശോധന നടത്തണം.