Sorry, you need to enable JavaScript to visit this website.

ബഹ്‌റൈനില്‍ സ്കൂളുകള്‍ തുറന്നു, വിദ്യാര്‍ഥികള്‍ ഏഴ് മുതല്‍ എത്തും

മനാമ-ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം ബഹ്‌റൈനിലെ സ്കൂളുകള്‍ തുറന്നു. അധ്യാപകരും ജീവനക്കാരും മാത്രമാണ് ഇന്നെത്തിയത്. വിദ്യാര്‍ഥികള്‍ ഏഴാം തീയതി മുതല്‍ എത്തിത്തുടങ്ങും. മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 26നാണ് ബഹ്‌റൈന്‍ സ്കൂളുകള്‍ അടച്ചത്. ഒക്ടോബറില്‍ പരിമിതമായ തോതില്‍ ക്ലാസ് പുനരാരംഭിച്ചുവെങ്കിലും പിന്നീട് പൂര്‍ണമായും ഓണ്‍ലൈനായി.
കോവിഡ് അലര്‍ട്ടുമായി ബന്ധപ്പെട്ട് നിര്‍ണയിച്ചിട്ടുള്ള ചുമപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച ലെവലുകള്‍ അടിസ്ഥാനപ്പെടുത്തിയാകും സ്കൂള്‍ പ്രവര്‍ത്തനം നിര്‍ണയിക്കുക. ചുമപ്പ് ലെവലിലാണെങ്കില്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനം മാത്രമേ അനുവദിക്കൂ.

ഓറഞ്ച് ലെവല്‍ ആണെങ്കില്‍ നേരിട്ടെത്തുന്ന കുട്ടികളുടെ എണ്ണം 30 ശതമാനം കവിയരുത്. മഞ്ഞ ലെവല്‍ ആണെങ്കില്‍ 50 ശതമാനം.  പച്ച ലെവല്‍ ആണെങ്കില്‍ 100 ശതമാനം കുട്ടികള്‍ക്കും ക്ലാസുകളില്‍ എത്താം.

സ്കൂള്‍ പ്രവര്‍ത്തനം സുഗമമായി പുനരാരംഭിക്കാന്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂള്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ.മുഹമ്മദ് ജുമാ അറിയിച്ചു.

 

Latest News