നടി സൈറ ബാനു ഗുരുതരാവസ്ഥയില്‍

മുംബൈ- പഴയകാല ബോളിവുഡ് സെന്‍സേഷന്‍ സൈറ ബാനുവിന്റെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് മുംബൈ ഹിന്ദുജ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റി. മൂന്ന് ദിവസം മുമ്പാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലിനെ തുടര്‍ന്നാണ് ഐസിയുവിലേക്ക് മാറ്റിയത്. ഭര്‍ത്താവ് ഇതിഹാസ താരം ദിലീപ് കുമാര്‍ ഇതേ ആശുപത്രിയില്‍ ജൂലൈയിലാണ് അന്തരിച്ചത്. നിരവധി പഴയകാല ബോളിവുഡ് ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുള്ള ഇരുവരും 1966ലാണ് വിവാഹിതരായത്. ദിലീപ് കുമാറിന്റെ അവസാന ദിവസങ്ങളില്‍ മുഴുസമയവും സൈറ ബാനുവും കൂടെ ആശുപത്രിയില്‍ ഉണ്ടായിരുന്നു.


 

Latest News