ലഹരി നല്‍കിയ ശേഷം നീലച്ചിത്രമെടുത്തെന്ന  ആരോപണവുമായി മുന്‍ മിസ് ഇന്ത്യ

മുംബൈ- സിനിമ നിര്‍മാണക്കമ്പനിയില്‍ അവസരം തേടിച്ചെന്നപ്പോള്‍ ജ്യൂസില്‍ ലഹരിമരുന്നു കലര്‍ത്തി നല്‍കി തന്റെ നീലച്ചിത്രം ഷൂട്ട് ചെയ്തെന്നു മുന്‍ മിസ് ഇന്ത്യ യൂണിവേഴ്സ് പാരി പാസ്വാന്‍ ആരോപിച്ചു. കേസ് ഇപ്പോഴും മുംബൈ പോലീസ് അന്വേഷിക്കുകയാണെന്നും കമ്പനിയുടെ പേര് വെളിപ്പെടുത്താതെ അവര്‍ പറഞ്ഞു. 2019ല്‍ മിസ് ഇന്ത്യയായ പാരി, മോഡല്‍ കൂടിയാണ്.
നീലച്ചിത്രക്കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയുടെ റാക്കറ്റുമായി പാരിക്കു ബന്ധമുണ്ടെന്ന് ഭര്‍ത്താവ് നീരജ് പാസ്വാന്റെ വീട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ താന്‍ നല്‍കിയ സ്ത്രീധന പീഡന പരാതിയില്‍ നീരജ് ജയിലിലായതോടെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നു പാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Latest News