പ്രവാസികൾക്ക് ആശ്വാസം, ഇന്ത്യയെ റെഡ് ലിസ്റ്റിൽനിന്ന് ബഹ്‌റൈൻ നീക്കി

മനാമ- ഇന്ത്യയടക്കം നാലു രാജ്യങ്ങളെ റെഡ് ലിസ്റ്റിൽനിന്ന് ബഹ്‌റൈൻ നീക്കി. ഇന്ത്യക്ക് പുറമെ, പാക്കിസ്ഥാൻ, പാനമ, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നീ രാജ്യങ്ങളെയാണ് നീക്കിയത്. സെപ്തംബർ മൂന്നു മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നത്. ബോസ്‌നിയ, സ്ലൊവേനിയ, ഏത്യോപ്യ, കോസ്റ്ററിക്ക, ഇക്വഡോർ എന്നീ രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി. 
റെഡ് ലിസ്റ്റിൽനിന്ന് നീക്കിയ രാജ്യങ്ങളിൽനിന്ന് വരുന്ന, രണ്ടു ഡോസ് വാക്‌സിൻ എടുത്ത് അംഗീകൃത സർട്ടിഫിക്കറ്റുള്ളവർക്ക് പി.സി.ആർ പരിശോധനയുടെ ആവശ്യമില്ല. റെഡ് ലിസ്റ്റിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽനിന്നുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശനം വിലക്കി.
 

Latest News