Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസയില്‍ ഷാര്‍ജയിലും റാസല്‍ഖൈമയിലും വരാം

ദുബായ്- ഇന്ത്യയില്‍നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്കും എല്ലാത്തരം എന്‍ട്രി പെര്‍മിറ്റുള്ളവര്‍ക്കും ഷാര്‍ജയിലേക്കും റാസല്‍ഖൈമയിലേക്കും യാത്ര ചെയ്യാമെന്ന് വിവിധ വിമാന കമ്പനികള്‍ അറിയിച്ചു.

യു.എ.ഇ അടുത്തിടെ അനുവദിച്ച താമസ, തൊഴില്‍, സന്ദര്‍ശക വിസകള്‍ ഉള്ളവര്‍ക്കാണ് ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളം വഴി യു.എ.ഇയിലെത്താന്‍ കഴിയുക.

എയര്‍ അറേബ്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസുമാണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാര്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച കൊവിഡ് വാക്‌സിനുകളിലൊന്നിന്റെ രണ്ട് ഡോസും എടുത്തിരിക്കണം. രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം.

ദുബായ് താമസവിസക്കാര്‍ ജി.ഡി.ആര്‍.എഫ്.എയില്‍നിന്ന് റിട്ടേണ്‍ പെര്‍മിറ്റ് വാങ്ങിയിരിക്കണം. മറ്റ് എമിറേറ്റുകാര്‍ ഐ.സി.എ അനുമതിയും നേടിയിരിക്കണം. സന്ദര്‍ശക വിസക്കാര്‍ ഐ.സി.എ പോര്‍ട്ടലില്‍ രജിസ്റ്റര്‍ അറൈവലില്‍ വിവരങ്ങള്‍ രേഖപെടുത്തണം. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപേ്്‌ലാഡ് ചെയ്യണം. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 48 മണിക്കൂര്‍ മുമ്പുള്ള പി.സി.ആര്‍ പരിശോധനയോ വിമാനത്താവളത്തില്‍വെച്ചുള്ള റാപ്പിഡ് പി.സി.ആര്‍ പരിശോധനയോ ആവശ്യമില്ല.

 

 

Latest News