കൊണ്ടോട്ടി- ഷാര്‍ജയില്‍നിന്നെത്തിയ ദമ്പതിമാരില്‍നിന്ന് ഒരു കോടി രണ്ട് ലക്ഷത്തിന്റെ സ്വര്‍ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. കോഴിക്കോട് പയ്യോളി നമ്പൂരിമഠത്തില്‍ ഷഫീഖ്, ഭാര്യ സുബൈറ എന്നിവരില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഗുളിക രൂപത്തിലാക്കിയ സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു. ഇരുവരില്‍ നിന്നുമായി എട്ട് സ്വര്‍ണ ഗുളികകളാണ് കണ്ടെത്തിയത്.
ഷാര്‍ജയില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇരുവരും കരിപ്പൂരിലെത്തിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇരുവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കള്ളക്കടത്ത് കണ്ടെത്തിയത്. 2.3 കിലോ സ്വര്‍ണമാണ് ഇരുവരില്‍നിന്നും പിടികൂടിയത്. പ്രതികളെ മഞ്ചേരി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കസ്റ്റംസ് അസി. കമ്മീഷണര്‍ കെ.വി രാജന്റെ നിര്‍ദേശത്തില്‍ സൂപ്രണ്ടുമാരായ കെ.കെ. പ്രവീണ്‍ കുമാര്‍, എം. പ്രകാശ് എന്നിവരാണ് സ്വര്‍ണം പിടികൂടിയത്.