Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇസ്ത്തക്കോ ഇസ്ത്തക്കോ; കിം കിമ്മിന് പിന്നാലെ  വൈറല്‍പാട്ടുമായി മഞ്ജുവാര്യര്‍

തൃശൂര്‍- സനല്‍കുമാര്‍ ശശിധരന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കയറ്റം എന്ന ചിത്രത്തിലെ വീഡിയോ സോങ് പുറത്തുവിട്ടു. ഇസ്ത്തക്കോ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നടി മഞ്ജു വാര്യരാണ്. രതീഷ് ഈറ്റില്ലം, ദേവന്‍ നാരായണന്‍, ആസ്താ ഗുപ്ത സനല്‍കുമാര്‍ ശശിധരന്‍ എന്നിവരുടെ വരികള്‍ക്ക് രതീഷ് ഈറ്റില്ലമാണ് ഈണം നല്‍കിയിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി 'അഹ്ര് സംസ' എന്ന ഒരു പുതിയ ഭാഷ തന്നെ ഉപയോഗിച്ചിട്ടുണ്ട്. ഈയൊരു ഭാഷയിലാണ് പാട്ടിന്റെ വരികളും ഒരുങ്ങിക്കിയിരിക്കുന്നത്. നേരത്തെ ജാക്ക് ആന്‍ഡ് ജില്‍' എന്ന സന്തോഷ് ശിവന്‍ ചിത്രത്തിനു വേണ്ടി മഞ്ജു വാര്യര്‍ പാടിയ 'കിം കിം കിം' എന്ന ഗാനവും വലിയ ഹിറ്റായിരുന്നു. ഹിമാലയത്തിലും പരിസരപ്രദേശങ്ങളിലുമായാണ് കയറ്റത്തിന്റെ ഷൂട്ടിങ് നടന്നത്. ഷൂട്ടിംഗ് മാനസികമായി എളുപ്പമായിരുന്നുവെങ്കിലും ശാരീരികമായി ബുദ്ധിമുട്ടിച്ചു എന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ എഴുതിയിരുന്നു.
'കയറ്റത്തിന്റെ ചിത്രീകരണം ശാരീരികമായി ബുദ്ധിമുട്ടേറിയതായിരുന്നെങ്കിലും മാനസികമായി വളരെ എളുപ്പമായിരുന്നു. ഹിമാലയത്തിലെ മഴയിലും മഞ്ഞിലും പലപ്പോഴും ഞങ്ങള്‍ക്ക് ട്രക്ക് ചെയ്യേണ്ടി വന്നിരുന്നു. മഞ്ഞും മഴയും മഴവില്ലും ഞങ്ങള്‍ക്ക് ഒരേ സമയം ഷൂട്ട് ചെയ്യാന്‍ സാധിച്ചു. പല അപകടങ്ങളും തരണം ചെയ്താണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ഷിയ ഗോരുവിലെ നീല തടാകം ഷൂട്ട് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ചതായിരുന്നു, എന്നാല്‍ പ്രതികൂല കാലാവസ്ഥ കാരണം അതിന് സാധിച്ചില്ല' എന്നാണ് സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞു.
2019 ഓഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. അപരിചിതരായ, എന്നാല്‍ ഒന്നിച്ച് യാത്ര ചെയ്യേണ്ടി വരുന്ന രണ്ട് ആളുകളുടെ കഥയാണ് സിനിമ പറയുന്നത്. അവര്‍ തമ്മില്‍ ആശയ വിനിമയം നടത്തുന്നതിന് ഒരു പ്രത്യേക ഭാഷ ആവശ്യമായിരുന്നു. അങ്ങനെയാണ് 'അഹ്ര് സംസ'പിറവിയെടുക്കുന്നത് എന്നാണ് സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞത്.അപകടം നിറഞ്ഞ ഹിമാലയന്‍ മലനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ ഈ ചിത്രത്തില്‍ മഞ്ജു വാര്യരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോസഫ് എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോണിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളില്‍ എത്തുന്നു.


 

Latest News