തിരുവനന്തപുരം- കോൺഗ്രസിലെ പ്രശ്‌നങ്ങൾ മുന്നണിയെയും ബാധിച്ചേക്കുമെന്നും ആർ.എസ്.പി നേതാവ് ഷിബു ബേബി ജോണിന്റെ ആരോപണത്തിന് പരസ്യമായി പ്രതികരിക്കുന്നില്ലെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. മുഴുവൻ ഘടകകക്ഷികളുമായും ചർച്ച നടത്തുമെന്നും സുധാകരൻ വ്യക്തമാക്കി.
കോൺഗ്രസിനകത്തുള്ള പ്രതിസന്ധികൾ ഘടകകക്ഷികൾക്ക് ആശങ്കയുണ്ടാക്കുന്നത് സ്വാഭാവികമാണ്. ഷിബു ബേബി ജോൺ സദുദ്ദേശത്തോടെയാണ് ആരോപണമുന്നയിച്ചത്. അത് അവരുമായി ചർച്ച ചെയ്യും. പാർട്ടിക്കെതിരേ വിമർശനമുന്നയിച്ച എ.വി. ഗോപിനാഥുമായി സംസാരിക്കും. പക്ഷേ, ചർച്ചയ്ക്കായി പാലക്കാട്ടേക്ക് പോകില്ല. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ആളുകൾ എത്തുമെന്നത് വ്യാമോഹം. ശിവദാസൻ നായർ നൽകിയ മറുപടി പരിശോധിക്കും. ഡയറി ഉയർത്തിക്കാട്ടിയത് വിശ്വാസ്യതക്ക് വേണ്ടിയാണ്. ഇക്കാര്യത്തിൽ ഇനി വിവാദങ്ങൾക്കില്ലെന്നും സുധാകരൻ പറഞ്ഞു.