നടന്‍ ടൊവിനോ തോമസിന് യു.എ.ഇ ഗോള്‍ഡന്‍ വിസ

ദുബായ്- നടന്‍ ടൊവിനോ തോമസിന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ഇന്ന് ഉച്ചക്ക് എമിഗ്രേഷന്‍ അധികൃതരില്‍ നിന്നാണു ടൊവിനോ 10 വര്‍ഷത്തെ വിസ പതിച്ച പാസ്‌പോര്‍ട്ട് കൈപ്പറ്റിയത്.
സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ ഫസ്റ്റ് ആണ് ടൊവിനോക്ക് ഗോള്‍ഡന്‍ വിസ ലഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.  ഉടമ ജമാദ് ഉസ്മാനും ചടങ്ങില്‍ സംബന്ധിച്ചു. വിസ വാങ്ങിക്കാന്‍ ഇന്നലെയാണ് ടൊവിനോ ദുബായിലെത്തിയത്.
കഴിഞ്ഞ ദിവസം മമ്മുട്ടിയും മോഹന്‍ലാലും അബുദാബിയില്‍നിന്ന് ഗോള്‍ഡന്‍ വിസ കരസ്ഥമാക്കിയിരുന്നു. നേരത്തെ സഞ്ജയ് ദത്ത് അടക്കം ചില ബോളിവുഡ് താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.
യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ അഭിമാനമുണ്ടെന്നു ടൊവിനോ പിന്നീട് ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. യു.എ.ഇയുമായി ചേര്‍ന്ന് ഭാവിയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും ടൊവിനോ പറഞ്ഞു.

 

 

Latest News