Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സത്യം മുതൽ കോൾഡ്‌ കേസ്‌ വരെ;കഥാപാത്രത്തെക്കുറിച്ചുള്ള ഓർമ്മകളുമായി ശ്രീകാന്ത്‌ കെ വിജയൻ

പൃഥ്വിരാജിന്റെ ആദ്യ ആക്ഷൻ ചിത്രമായ 'സത്യം' പുറത്തുവന്നിട്ട്  17 വർഷം ആകുന്നു. പൃഥ്വിരാജ്, പ്രിയാമണി ഇരുവരുടെയും തുടക്കകാലത്തെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് 'സത്യം'. പിന്നീടുള്ള അവരുടെ വളർച്ചക്ക് ഈ ചിത്രം അവരെ സഹായിച്ചിട്ടുണ്ട്. അതുപോലെ 'സത്യം' എന്ന സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ച മറ്റൊരു നടനാണ് ഇന്ന് പുതിയ ചിത്രമായ 'കോൾഡ് കേസി'ൽ പൃഥ്വിരാജിന് എതിരെ പ്രധാന വേഷത്തിൽ എത്തിയ ശ്രീകാന്ത് കെ വിജയൻ.
 
തന്റെ സിനിമയിലേക്ക് ഉള്ള ആദ്യ ചുവട് 'സത്യം' എന്ന ചിത്രത്തിൽ ആയത് ഇന്ന് വളരെ കൗതുകം തോന്നിക്കുന്ന ഒരു കാര്യമാണ്. ചെറിയ ഒരു വേഷം ആണെങ്കിലും അന്ന് അഭിനയിക്കാൻ അവസരം ചോദിച്ചു വന്ന ശ്രീകാന്തിന് വന്നുപെട്ടത് പൃഥ്വിരാജിന്റെ കയ്യിൽ നിന്നും ഇടി കൊള്ളുന്ന സീൻ ആണ്. ചൂടൻ ആയൊരു പോലീസ് കഥാപാത്രം ആണ് 'സത്യ'ത്തിൽ പൃഥ്വിരാജിന്റേത് അഭിനയിക്കാൻ വേറെ ആൾ ഉണ്ടായിട്ടു കൂടി അന്ന് സംവിധായകൻ വിനയന് ശ്രീകാന്തിന്റെ അഭിനയം തൃപ്തിപ്പെട്ടത് കൊണ്ട് അവസരം കൊടുത്തു. അന്ന് അതിലെ പ്രൊഡക്ഷൻ കണ്ട്രോളർ ആയിരുന്ന ആന്റോ ജോസഫ് ആണ് ശ്രീകാന്തിന് ആദ്യമായി താൻ അഭിനയിച്ചതിന്റെ ചെക്ക് കൈമാറുന്നത്. ഇന്ന് അതേ ആന്റോ ജോസഫിന്റെ നിർമ്മാണത്തിൽ ഒരുക്കിയ പൃഥ്വിരാജ് തന്നെ നായകൻ ആയി വരുന്ന ചിത്രത്തിൽ ശ്രീകാന്ത് പ്രത്യക്ഷപ്പെടുന്നു.
 
'സത്യം' എന്ന ചിത്രം17 വർഷം പിന്നിടുമ്പോൾ  ഈ തിരിച്ചു വരവിന് അത്രയും കാലത്തെ പരിശ്രമം തന്നെ ശ്രീകാന്ത് ചെയ്തിട്ടുണ്ട്. സത്യത്തിനു ശേഷം ശ്രീകാന്ത് ക്യാമറക്ക് പിന്നിൽ ഒരുപാട് കാലം പ്രവർത്തിച്ചു. അതിന് ശേഷം ഒരുപാട് ഹ്രസ്വചിത്രങ്ങളിലും വൈറൽ ആയ പരസ്യങ്ങളിലും ഒക്കെ അഭിനയിച്ചിരുന്നു. എന്നാൽ ഒരു സിനിമ നടൻ എന്ന നിലയിൽ പ്രധാനപ്പെട്ട വേഷത്തിൽ ആദ്യമായി വരുന്നത് 2018-ൽ നാഷണൽ അവാർഡ് ലഭിച്ച 'ആളൊരുക്കം' എന്ന ചിത്രത്തിലായിരുന്നു. നടൻ ഇന്ദ്രൻസിന് സംസ്ഥാന അവാർഡ് ലഭിച്ച ഈ സിനിമക്ക് ഒരുപാട് പ്രശംസ അന്ന് ലഭിച്ചിരുന്നു. താൻ ആദ്യമായി അഭിനയിച്ച ഈ ചിത്രത്തിൽ തന്നെ മികച്ച പുതുമുഖ നടനുള്ള അവാർഡ് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്സിൽ ശ്രീകാന്തിന് ലഭിച്ചു. ഇന്ന് 'കോൾഡ് കേസ്' എന്ന ചിത്രം പ്രേക്ഷക ശ്രദ്ധ നേടുമ്പോൾ ശ്രീകാന്തിന് കൈനിറയെ അവസരങ്ങൾ ആണ് എത്തിച്ചേരുന്നത്.
 
 

Latest News