കാബൂൾ- കാബൂൾ വിമാനതാവളത്തിന് നേരെ വീണ്ടും റോക്കറ്റ് ആക്രമണ ശ്രമം. വിമാനതാവളം ലക്ഷ്യമിട്ട് എത്തിയ റോക്കറ്റ് അമേരിക്ക നിർവീര്യമാക്കി. അഫ്ഗാനിൽനിന്ന് നാളെ അമേരിക്കൻ സൈന്യം പൂർണമായും പിൻവാങ്ങുകയാണ്. ഇതിനിടെയാണ് അക്രമണമുണ്ടായത്. അമേരിക്ക ഒഴികെ മുഴുവൻ രാജ്യങ്ങളുടെയും സൈന്യം അഫ്ഗാനിൽനിന്ന് പിൻവാങ്ങി. അവസാനത്തെ സൈനികനെയും തിരിച്ചെത്തിച്ചെന്ന് ബ്രിട്ടൻ വ്യക്തമാക്കി. 120,000 പേരെയാണ് അമേരിക്ക അഫ്ഗാനിൽനിന്ന് പിൻവലിച്ചത്. വിമാനതാവളത്തിന് നേരെ റോക്കറ്റ് ആക്രമണത്തിന് ശ്രമമുണ്ടായെങ്കിലും വിമാനതാവളത്തിന്റെ പ്രവർത്തനം തടസപ്പെട്ടില്ല.






