തിരുവനന്തപുരം- ഡി.സി.സി പട്ടികയിൽ ഇനി ചർച്ചയില്ലെന്നും വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. വിവാദം കൊണ്ട് എല്ലാ ദിവസവും മുന്നോട്ടുപോകാനാകില്ല. പറയാനുള്ളതെല്ലാം പറഞ്ഞ് കഴിഞ്ഞു. ഗ്രൂപ്പുകളുടെ സംയോജനം ഇനി വേണ്ടെന്നും സുധാകരൻ വ്യക്തമാക്കി. പാർട്ടിയുടെ ഗുണത്തിനായി അനാവശ്യ ചർച്ചകൾ അവസാനിപ്പിക്കണം. പ്രതികരണങ്ങൾ ഉചിതമാണോയെന്ന് നേതാക്കൾ ആലോചിക്കണം. പാർട്ടിയ്ക്ക് എന്നും താങ്ങും തണലുമായി ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വേണം. പരമാവധി എല്ലാവരേയും സഹകരിപ്പിക്കും. സഹകരിക്കാത്തവരെ സഹകരിപ്പിക്കാനുള്ള ഒന്നും കയ്യിലില്ലെന്നും സുധാകരൻ പറഞ്ഞു.