രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്ക് യു.എ.ഇയിലേക്ക് ടൂറിസ്റ്റ് വിസയില്‍ വരാം

അബുദാബി-ലോകാരോഗ്യസംഘടന അംഗീകരിച്ച ഏതെങ്കിലും വാക്‌സിന്റെ രണ്ടു ഡോസ് എടുത്തവർക്ക് ഈ മാസം 30 മുതൽ യു.എ.ഇയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കും. ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ്(ഐ.സി.എ), നാഷണൽ എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അഥോറിറ്റി(എൻ.സി.ഇ.എം.എ)എന്നിവയുടെ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. യു.എ.ഇയിലേക്ക് നേരിട്ട് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ പൗരൻമാർക്കും നേരിട്ട് വരാം. വാക്‌സിൻ സർട്ടിഫിക്കറ്റുകൾ ഐ.സി.എ പ്ലാറ്റ്‌ഫോമിലോ, അൽ ഹുസ്ൻ ആപ്പിലോ രജിസ്റ്റർ ചെയ്യണം.
 

Tags

Latest News