Sorry, you need to enable JavaScript to visit this website.

അഫ്ഗാനിസ്ഥാനില്‍ ഒരു കുപ്പി വെള്ളത്തിന് 3,000 രൂപ,  ഒരു പ്ലേറ്റ് ചോറിന് 7,500 രൂപ, ഡോളര്‍ മാത്രമേ എടുക്കൂ 

കാബൂള്‍-താലിബാന്‍ ഭരണം പിടിച്ചെടുത്തതിനു പിന്നാലെ നിരവധി ആളുകളാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെടുന്നത്. എന്നാല്‍, താലിബാന്റെ പിടിയില്‍ നിന്നു രക്ഷതേടി പലായനം ചെയ്യുന്ന ജനതയെ കാത്തിരിക്കുന്നത് സാമ്പത്തിക അരാജകത്വത്തിന്റെ നാളുകള്‍. കാബൂള്‍ കലാപഭൂമിയായതിനു തൊട്ടുപിന്നാലെ ഭക്ഷണ സാധനങ്ങള്‍ക്കും വെള്ളത്തിനും വന്‍ വില വര്‍ധന.കാബൂളില്‍ ഒരു കുപ്പി വെള്ളത്തിന് ഏകദേശം 3,000 രൂപയാണ്. ഒരു പ്ലേറ്റ് ചോറിന് 7,500 രൂപ വില ഈടാക്കുന്നുണ്ട്. കാബൂള്‍ വിമാനത്താവളത്തിലാണ് ഇത്ര ഭീമമായ വില ഭക്ഷണത്തിനും വെള്ളത്തിനും ഈടാക്കുന്നത്. വിമാനത്താവളത്തിലും സമീപത്തെ കടകളിലും അഫ്ഗാന്‍ കറന്‍സി സ്വീകരിക്കുന്നില്ലെന്നും ഡോളര്‍ മാത്രമാണ് സ്വീകരിക്കുന്നതെന്നുമാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 


 

Latest News