ഭാര്യ തന്നെ എപ്പോഴും സൂപ്പർസ്റ്റാർ, വാണിയുടെ ഫിറ്റ്നസിനെ പുകഴ്ത്തി ബാബുരാജ്

 ഫിറ്റ്നസില്‍ എപ്പോഴും ശ്രദ്ധിക്കുന്ന ഭാര്യ വാണി വിശ്വനാഥിനെ പുകഴത്തി  നടന്‍ ബാബുരാജ്.  ഭാര്യയാണ് എന്നും തന്റെ സൂപ്പർ സ്റ്റാറെന്നും അദ്ദേഹം പറഞ്ഞു. സിനിമ ചെയ്യണ്ടേയെന്ന് വാണിയോട് ചോദിക്കാറുണ്ടെന്നും സമയമാവട്ടെ എന്നാണ് അവരുടെ മറുപടിയെന്നും താന്‍ കാത്തിരിക്കയാണെന്നും ബാബുരാജ് പറഞ്ഞു.

 വിവാഹശേഷം സിനിമയിൽ നിന്നും പൂർണമായും ഒഴിവായി നിൽക്കുകയാണ് വാണി വിശ്വനാഥ്. അർച്ചന, ആദ്രി എന്നിങ്ങനെ രണ്ടു മക്കളാണ്  ഇവർക്കുള്ളത്.

വളരെ ചുരുക്കം ചിത്രങ്ങളിൽ മാത്രമാണ് വാണിയും ബാബുരാജും  ഒന്നിച്ച് അഭിനയിച്ചത്. പ്രണയിച്ച് വിവാഹം ചെയ്ത വാണിയും ബാബുരാജും ഇപ്പോൾ മക്കൾക്കൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നു.

Latest News