Sorry, you need to enable JavaScript to visit this website.

അന്നൊന്നും ഇല്ലാത്ത ടെന്‍ഷനാണ് ഇപ്പോഴുള്ളത്;  പുതിയ വിശേഷം പങ്കുവച്ച് ലക്ഷ്മിപ്രിയ

കൊച്ചി-ചുരുക്കം വേഷങ്ങള്‍ കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായ നായികയായി മാറുകയായിരുന്നു ലക്ഷ്മിപ്രിയ. താരത്തെ കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് കഴിഞ്ഞ മാസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നത്. നടി പങ്കുവെക്കുന്ന എഴുത്തുകളും ചിത്രങ്ങളും ചര്‍ച്ചയാക്കി മാറ്റിയതോടെയാണ് ലക്ഷ്മിയെ പറ്റിയുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വന്നത്. വിവാഹത്തെ കുറിച്ചും ഭര്‍ത്താവിനെയും മകളെ കുറിച്ചും തന്റെ രാഷ്ട്രീയത്തെ കുറിച്ചുമൊക്കെ ലക്ഷ്മിപ്രിയ പറഞ്ഞ് കഴിഞ്ഞു.
ഇപ്പോഴിതാ ഏറ്റവും പുതിയതായി മറ്റൊരു വിശേഷം കൂടി ആരാധകരുമായി പങ്കുവെക്കുകയാണ് നടി. അരം+അരം= കിന്നരം എന്ന പേരില്‍ സൂര്യ ടിവിയില്‍ പുതിയ ആരംഭിക്കുന്ന പരിപാടിയില്‍ പ്രധാനപ്പെട്ടൊരാളായി ലക്ഷ്മിയും എത്തുകയാണ്. ഇതുവരെ ഒത്തിരിയധികം പരിപാടികള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇത്തവണ ലേശം ടെന്‍ഷന്‍ കൂടുതലാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച എഴുത്തിലൂടെ നടി പറയുന്നത്.
'കാലങ്ങളായി എത്രയോ പ്രോഗ്രാമുകളുടെ ഭാഗമായിട്ടുണ്ട്. സിനിമകള്‍, സീരിയലുകള്‍, ഷോസ് അങ്ങനെ. അന്നൊന്നും ഇല്ലാത്ത ടെന്‍ഷന്‍ ആണ് ഇന്ന് അനുഭവിയ്ക്കുന്നത്. കാരണം 'സ്വന്തം' എന്നത് ഉത്തരവാദിത്വവും ടെന്‍ഷനും കൂട്ടുന്നു. ഈ സ്വന്തം എന്ന പദത്തില്‍ എല്ലാമുണ്ട്. 'ആത്മ ' പ്രൊഡ്യുസ് ചെയ്യുന്നു എന്ന് പറയുമ്പോള്‍ വ്യക്തിപരമായി ഞങ്ങളെല്ലാവരും പ്രൊഡ്യൂസര്‍മാരാണ്. ഇതിന് മുന്നിലുള്ള മഹത്തായ കാര്യം ഓര്‍ക്കുമ്പോള്‍ കൂടുതല്‍ ടെന്‍ഷന്‍ ഉണ്ടാകുന്നു.
കോവിഡ് കിടക്കയില്‍ ആയിപ്പോയതിനാല്‍ പ്രോഗ്രാം സംബന്ധമായ മിക്ക പ്രൊമോസും ഷെയര്‍ ചെയ്യാന്‍ സാധിച്ചുമില്ല. ശ്രീ മഹാകാളിയുടെ അനുഗ്രഹത്താല്‍ വന്‍വിജയമാവാന്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ എല്ലാവരും ഷോ കണ്ട് അഭിപ്രായം അറിയിക്കണം. ഞങ്ങള്‍ ചെയ്യാനുള്ളത് ചെയ്തു കഴിഞ്ഞു. ഇനി നിങ്ങളുടെ കയ്യില്‍ ആണ് എല്ലാം. ഇന്ന് രാത്രി 8.30 ന് നമ്മുടെ സൂര്യാ ടീവി യില്‍ മറക്കാതെ കാണുക അരം + അരം = കിന്നരം..' എന്നുമാണ് ലക്ഷ്മിപ്രിയ പറയുന്നത്.
ലക്ഷ്മിയോടുള്ള സ്‌നേഹം പങ്കുവെച്ച് നിരവധി ആരാധകരും എത്തിയിരിക്കുകയാണ്. അതിലൊരാള്‍ ലക്ഷ്മിപ്രിയയെ സ്റ്റാര്‍ മാജിക്കില്‍ കാണാത്തതിനെ കുറിച്ചും അവിടുന്ന് പോവുന്നതിന് മുന്‍പ് ഞങ്ങളോടെങ്കിലും പറയമായിരുന്നു എന്ന പരിഭവം കൂടി പങ്കുവെച്ചിട്ടുണ്ട്. 'സ്റ്റാര്‍ മാജിക്കില്‍ വന്നതിനു ശേഷം ലക്ഷ്മി പ്രിയ എന്ന കലാകാരിയെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്ത ഒരു കൂട്ടം ആള്‍ക്കാര്‍ ഉണ്ട് ഇവിടെ- അതില്‍ ഒരുവന്‍ ആണ് ഞാന്‍. എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്.
 

Latest News