സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ആത്മഹത്യചെയ്തു

തൃശൂര്‍- സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ആത്മഹത്യചെയ്തു. ശക്തന്‍ ലോക്കല്‍ കമ്മിറ്റി അംഗവും കൊക്കാല ബ്രാഞ്ച് സെക്രട്ടറിയുമായ  വി.ജി. രവീന്ദ്രന്‍ (58) ആണ് ജീവനൊടുക്കിയത്.
ഭാര്യ അജിത. മക്കള്‍ അഖില്‍, അതുല്യ
തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗം ആന ചമയ നിര്‍മാണ വിദഗ്ധനായ  രവീന്ദ്രന്‍ സാമ്പത്തിക പ്രയാസത്താലാണ് ജീവനൊടുക്കിയതെന്നാണ് സൂചന. . രണ്ടു കൊല്ലമായി  പൂരങ്ങളെല്ലാം മുടങ്ങിയതിനാല്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നു. രവീന്ദ്രന്റെ കുടുംബം പാരമ്പര്യമായി നടത്തി വരുന്ന തൊഴില്‍ ആയിരുന്നു നെറ്റിപ്പട്ട, കുട, കോലം നിര്‍മാണങ്ങള്‍.

 

Latest News