ഫാമിലി വിസിറ്റ് വിസക്ക് ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധം

ദോഹ- ഖത്തറില്‍ ഫാമിലി വിസിറ്റ് വിസ അനുവദിക്കുന്നതിന് ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാണെന്നും ഇവയുടെ അഭാവത്തില്‍ നിരവധി അപേക്ഷകള്‍ തിരസ്‌ക്കാറുണ്ടെന്നും ഇമിഗ്രേഷന്‍ വകുപ്പിലെ ലഫ്റ്റനന്റ്് കേണല്‍ താരിഖ് ഈസ അല്‍ ്അഖീദി അഭിപ്രായപ്പെട്ടു. ആഭ്യന്തര മന്ത്രാലയംം സംഘടിപ്പിച്ച ഒരു വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സന്ദര്‍ശക കാലാവധി മുഴുവന്‍ കവര്‍ ചെയ്യുന്ന ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് ഉണ്ടെങ്കില്‍ മാത്രമേ ഫാമിലി വിസിറ്റ് വിസകള്‍ അനുവദിക്കുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.കമ്പനികള്‍ മെട്രാഷ് 2 സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമയവും അദ്ധ്വാനവും ലാഭിക്കുവാനും കുറ്റമറ്റ സേവനം ഉറപ്പുവരുത്തുവാനും ഇത് സഹായകമാകും. മെട്രാഷ് 2ലെ ഓട്ടോമാറ്റിക് റസിഡന്റ് പെര്‍മിറ്റ് പുതുക്കല്‍ വലിയ സ്ഥാപനങ്ങള്‍ക്ക് ഏറെ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ചെറുതും വലുതുമായ മുന്നൂറോളം കമ്പനി പ്രതിനിധികള്‍ വെബിനാറില്‍ പങ്കെടുത്തു.

Latest News