Sorry, you need to enable JavaScript to visit this website.

ഷാർജയിലേക്ക് ഇന്ത്യയിൽനിന്ന് സന്ദർശക വിസക്കാർക്ക് അനുമതി

ഷാർജ-ഇന്ത്യയിൽനിന്നുള്ള സന്ദർശക വിസക്കാർക്ക് ഷാർജയിലേക്ക് യാത്ര ചെയ്യാമെന്ന് ഔദ്യോഗിക അറിയിപ്പ്. 
ഇന്ത്യക്ക് പുറമെ, പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളിൽനിന്നുള്ളവർക്കും ഷാർജയിലേക്ക് യാത്ര ചെയ്യാം. വിസിറ്റ് വിസക്ക് പുറമെ, ലേബര്‍ വിസ,  ഇ-വിസകൾ- റസിഡൻസ് വിസ എന്നിവയുള്ളവര്‍ക്കും ഷാര്‍ജയിലേക്ക് വരാം. യുഎഇ അതോറിറ്റിയുടെ മുൻകൂർ അനുമതിയില്ലാതെയും ഐസിഎയുടെ അംഗീകാരമോ ഐസിഎ ആപ്ലിക്കേഷനിലൂടെ രജിസ്‌ട്രേഷനോ ഇല്ലാതെയും യാത്ര ചെയ്യാനാകും. മുഴുവൻ കോവിഡ് പ്രോട്ടോക്കോളുകളും പാലിച്ചായിരിക്കണം യാത്രയെന്നും അറിയിപ്പിൽ പറയുന്നു.

Latest News