ജിദ്ദ-മറ്റൊരു രാജ്യത്ത് 14 ദിവസം താമസിച്ചിരിക്കണമെന്ന നിബന്ധന ഒഴിവാകുകയും ഇന്ത്യയില്‍നിന്ന് നേരിട്ട് സൗദിയിലേക്ക് മടങ്ങുന്നതിന് വഴി തുറക്കുകയും ചെയ്തതോടെ കമ്പനികളും സ്ഥാപനങ്ങളും ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് വാര്‍ഷിക അവധി അനുവദിച്ചു തുടങ്ങി. കഴിഞ്ഞ വര്‍ഷം പല സ്ഥാപനങ്ങളും ജീവനക്കാരെ ഇന്ത്യയിലേക്ക് പോകാന്‍ അനുവദിച്ചിരുന്നില്ല. ഇന്ത്യയിലെത്തിയാലും ഓണ്‍ലൈന്‍ വഴി ജോലി തുടരാന്‍ സാധിക്കുന്നവര്‍ക്കു മാത്രമാണ് അവധി ലഭിച്ചിരുന്നത്.
മരണം, വിവാഹം തുടങ്ങി അത്യാവശ്യ കാര്യങ്ങളിലായാലും യഥാസമയം മടങ്ങാന്‍ കഴിയുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ജോലി നഷ്ടപ്പെട്ടാല്‍ അതു സ്വന്തം റിസ്‌കിലായിരിക്കുമെന്ന് എഴുതി നല്‍കാന്‍ കമ്പനികള്‍ ആവശ്യപ്പെട്ടത് പ്രവാസികളെ യാത്ര മാറ്റിവെക്കാന്‍ പ്രേരിപ്പിച്ചിരുന്നു. വെക്കേഷന്‍ സാധ്യത അടഞ്ഞപ്പോള്‍ വാര്‍ഷിക അവധി അഞ്ചും പത്തും ദിവസമായി ഇടവേളകളില്‍ എടുക്കാനാണ് സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കുകയും സൗദിയില്‍നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് നേരിട്ട് മടങ്ങാമെന്ന അറിയിപ്പ് വരികയും ചെയത്തോടെയാണ് കമ്പനികള്‍ വാര്‍ഷിക അവധി അനുവദിച്ചു തുടങ്ങിയിരിക്കുന്നത്.
ഇന്ത്യയില്‍നിന്ന് നേരിട്ട് സൗദിയിലേക്ക് വിമാന സര്‍വീസുകള്‍ ആരഭിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും സൗദിയില്‍നിന്ന് ഇന്ത്യയിലേക്ക് പോകുന്നതുപോലെ തിരിച്ചും ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് ട്രാവല്‍ ഏജന്‍സികള്‍ നീക്കം തുടങ്ങിയിട്ടുണ്ട്.






