കേന്ദ്രം ആസ്തി വില്‍ക്കുന്ന തിരക്കിലാണ്, കോവിഡിനെ നിങ്ങള്‍ തന്നെ പ്രതിരോധിക്കൂ-രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാർ ആസ്തി വില്‍പ്പനയുടെ തിരക്കിലാണെന്നും അതുകൊണ്ട് കോവിഡിന്‍റെ കാര്യത്തില്‍ നിങ്ങള്‍ തന്നെ ജാഗ്രത പാലിക്കണമെന്നും ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.  കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കപ്പെടുത്തുന്നതാണ്. മൂന്നാം തരംഗം നേരിടാന്‍ വാക്‌സിനേഷന്‍ കൂട്ടേണ്ട സമയമാണിത്. എന്നാല്‍ കേന്ദ്ര സർക്കാർ ആസ്തി വില്‍ക്കുന്ന തിരക്കിലാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

വാക്‌സിന്‍ ക്ഷാമം ഉള്‍പ്പടെ കോവിഡ് പ്രതിരോധത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി നേരത്തേയും രാഹുല്‍ഗാന്ധി കേന്ദ്രത്തെ വിമര്‍ശിച്ചിരുന്നു. ആറ് ലക്ഷം കോടിയുടെ ആസ്തികള്‍ വില്‍ക്കാനുള്ള തീരുമാനത്തിനെതിരേയും രാഹുല്‍ഗാന്ധി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. 

Latest News