ഹോം സിനിമയിലെ കുട്ടിയമ്മ; വേറിട്ട ചിത്രം പങ്കുവെച്ച് നടി മഞ്ജുപിള്ള

കൊച്ചി- ജനപ്രീതിയില്‍ മുന്നേറുന്ന കുടംബചിത്രം ഹോമില്‍ ഇന്ദ്രന്‍സിനോടൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച നടി മഞ്ജുപിള്ള വേറിട്ടൊരു ചിത്രം പങ്കുവെച്ചു. ചിത്രത്തില്‍ കുട്ടിയമ്മയുടെ വേഷമിട്ട മഞ്ജുപിള്ള യഥാർഥ കുട്ടിയമ്മയോടൊപ്പമുള്ള ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ ഷെയർ ചെയ്തത്.

സിനിമയില്‍ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന രണ്ടു കഥാപാത്രങ്ങളാണ്ഒലിവർ ട്വിസ്റ്റും കുട്ടിയമ്മയും. ഇന്ദ്രൻസും മഞ്ജു പിള്ളയുമാണ് ചിത്രത്തിൽ യഥാക്രമം ഒലിവർ ട്വിസ്റ്റും കുട്ടിയമ്മയുമായി എത്തിയത്.

സംവിധായകൻ റോജിന്റെ അമ്മയാണ് മഞ്ജു പിള്ളയ്ക്ക് ഒപ്പമുള്ള കുട്ടിയമ്മ. അമ്മയുടെ പേര് തന്നെ കഥാപാത്രത്തിനായി നൽകുകയായിരുന്നു റോജിൻ.

 

 

Latest News