Sorry, you need to enable JavaScript to visit this website.

പൈലറ്റും വിമാന ജീവനക്കാരും കഞ്ചാവടിച്ചിട്ടുണ്ടോ? ഡിജിസിഎ പരിശോധന കര്‍ശനമാക്കുന്നു 

ന്യൂദല്‍ഹി- വ്യോമയാന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനായി പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കി ഡിജിസിഎയുടെ പുതിയ ചട്ടം. വിമാനത്തിലെ പൈലറ്റുമാര്‍, കാബിന്‍ ക്രൂ, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍, എയര്‍ക്രാഫ്റ്റ് മെയ്ന്റനന്‍സ് എന്‍ജിനീയര്‍മാര്‍ തുടങ്ങി എല്ലാവരേയും പരിശോധിക്കുമെന്നാണ് ബുധനാഴ്ച ഡിജിസിഎ പ്രസിദ്ധീകരിച്ച പുതിയ ചട്ടങ്ങള്‍ പറയുന്നത്. ലോകത്തൊട്ടാകെ കഞ്ചാവും മയക്കുമരുന്നുകള്‍ സുലഭവും വ്യാപകവുമായതോടെ അവയുടെ ഉപയോഗവും വര്‍ധിച്ചിരിക്കുകയാണ്. മയക്കുമരുന്നിന് അടിമയായ യാത്രക്കാരും ജീവനക്കാരും  വ്യോമയാന രംഗത്തെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയായിരിക്കുകയാണെന്നും കരട് ചട്ടങ്ങളില്‍ പറയുന്നു.

ഈ പരിശോധന വിമാനക്കമ്പനികളാണ് നടത്തേണ്ടതെന്നും രേഖയില്‍ നിര്‍ദേശിക്കുന്നു. ഒരു വര്‍ഷം അഞ്ച് ശതമാനം വ്യോമയാന ജീവനക്കാരെയെങ്കിലും ഓരോ കമ്പനിയും പരിശോധന നടത്തിയിരിക്കണം. പുതിയ ജീവനക്കാരെ നിയമിക്കുമ്പോഴും അല്ലെങ്കില്‍ ഒരു ട്രെയ്‌നീ പൈലറ്റിനെ എടുക്കുമ്പോഴും മയക്കുമരുന്ന പരിശോധന നടത്തണമെന്ന് വിമാന കമ്പനികള്‍, വിമാന അറ്റക്കുറ്റപ്പണി നടത്തുന്ന ഏജന്‍സികള്‍, പൈലറ്റ് പരീശീലന സ്ഥാപനങ്ങള്‍, എയര്‍ നേവിഗേഷന്‍ സേവനദാതാക്കള്‍ എന്നിവരോട് ഈ ചട്ടം ആവശ്യപ്പെടുന്നു. പരിശോധനയില്‍ ആരെയെങ്കിലും മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ വിവരം 24 മണിക്കൂറിനകം ഡിജിസിഎയെ അറിയിക്കണം. ഓരോ ആറു മാസത്തിലും ഇത്തരം പരിശോധാ റിപോര്‍ട്ടുകള്‍ ഡിജിസിഎയ്ക്ക് സമര്‍പ്പിക്കണമെന്നും ചട്ടം പറയുന്നു.
 

Latest News