ന്യൂദല്‍ഹി- എല്ലാ ജില്ലകളിലും ഒരാളുടെ പേര് മാത്രം ഉള്‍പ്പെടുത്തിയുള്ള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷന്മാരുടെ അന്തിമ പട്ടിക കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ ഹൈക്കമാന്റിന് കൈമാറി. വ്യാഴാഴ്ചയും ചര്‍ച്ച തുടരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അറിയിച്ചു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായി ദല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലായിരുന്നു തര്‍ക്കം. ഇത് പരിഹരിച്ചതായാണ് സൂചന.