ജിസാനിലെ അബൂഅരീശിൽ വൻ അഗ്നിബാധ

അബൂഅരീശിൽ വർക്ക് ഷോപ്പുകളിലും സ്‌പെയർപാർട്‌സ് കടകളിലും പടർന്നുപിടിച്ച തീ സിവിൽ ഡിഫൻസ് അധികൃതർ അണക്കാൻ ശ്രമിക്കുന്നു.

ജിസാൻ - ജിസാൻ പ്രവിശ്യയിൽ പെട്ട അബൂഅരീശിൽ വൻ അഗ്നിബാധ. നഗരത്തിൽ പ്രവർത്തിക്കുന്ന ഏതാനും വർക്ക്‌ഷോപ്പുകളിലും സ്‌പെയർപാർട്‌സ് കടകളിലുമാണ് തീ പടർന്നുപിടിച്ചത്. മണിക്കൂറുകൾ നീണ്ട ശ്രമങ്ങളിലൂടെ സിവിൽ ഡിഫൻസ് തീയണച്ചു. ആർക്കും പരിക്കില്ല. അഗ്നിബാധക്ക് ഇടയാക്കിയ കാരണം നിർണയിക്കാൻ അന്വേഷണം തുടരുകയാണെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു.

Latest News