31 നകം പിന്മാറ്റം പൂര്‍ത്തിയാക്കും, മാറ്റമില്ലാതെ ബൈഡന്‍

വാഷിംഗ്ടണ്‍- അഫ്ഗാനില്‍നിന്ന് നേരത്തേ നിശ്ചയിച്ചതുപോലെ ഈ മാസം 31 ുള്ളില്‍ തന്നെ പൂര്‍ണമായി പിന്മാറാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ജി ഏഴ് നേതാക്കളോടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പിന്മാറ്റം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുന്നുവോ തങ്ങള്‍ക്ക് അത്രയും നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനില്‍ അമേരിക്കക്ക് ഒപ്പമുണ്ടായിരുന്ന രാജ്യങ്ങളുടെ ഒഴിപ്പിക്കലും ഇതിനിടയില്‍ പൂര്‍ത്തിയാവും എന്നാണ് കരുതുന്നത്.

ഒരു കാരണവശാലും പിന്മാറാനുളള സമയം നീട്ടിനല്‍കില്ലെന്ന് വ്യക്തമാക്കിയ താലിബാന്‍ ഈ മാസം 31 കഴിഞ്ഞും രാജ്യത്ത് തുടരാനാണ് അമേരിക്കയുടെ പദ്ധതിയെങ്കില്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. താലിബാന്റെ വാക്കുകളെ തങ്ങളാരും സ്വീകരിക്കാന്‍ പോകുന്നില്ലെന്നാണ് ബൈഡന്‍ പറഞ്ഞത്.
ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് താലിബാന്‍ സഹായം ലഭിക്കുന്നുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി.

 

Latest News