പാക്കിസ്ഥാനില്‍ ബാലികയെ പീഡിപ്പിച്ചു കൊന്ന കേസില്‍ പ്രതി പിടിയില്‍

ലാഹോര്‍- പാക്കിസ്ഥാനില്‍ ഏഴു വയസ്സുകാരി സൈനബ് അന്‍സാരിയെ ബലാത്സംഗം ചെയ്ത് മൃതദേഹം മാലിന്യക്കുപ്പയില്‍ തള്ളിയ സംഭവത്തില്‍ പ്രതിയെന്ന് കരുതന്നയാളെ അറസ്റ്റ് ചെയ്തു. ബാലികയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം പാക്കിസ്ഥാനില്‍ വന്‍ ജനരോഷത്തിനു കാരണമായിരുന്നു.

http://malayalamnewsdaily.com/sites/default/files/filefield_paths/zainab.jpg
ഈ മാസം ആദ്യം സൈനബ് കൊല്ലപ്പെട്ട കസൂര്‍ പട്ടണത്തിനു സമീപം വെച്ചാണ് മുഹമ്മദ് ഇംറാന്‍ എന്നയാളെ അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബ് പ്രവിശ്യാ ഗവണ്‍മെന്റ് വക്താവ് മലിക് അഹ്്മദ് ഖാന്‍ അറിയിച്ചു. സൈനബിന്റെ അയല്‍ക്കാരനാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സൈനബ് സംഭവത്തിനു ശേഷം എട്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരുടെ മരണവുമായി പ്രതിക്ക് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. പ്രതിക്ക് തൂക്കുകയര്‍ നല്‍കണമെന്ന് സൈനബിന്റെ പിതാവ് മുഹമ്മദ് അമീന്‍ ആവശ്യപ്പെട്ടു.

 

Latest News