Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കാർക്ക് യു.എ.ഇ ടൂറിസ്റ്റ് വിസ

ഇന്ത്യയിലെ ടൂറിസ്റ്റുകൾക്ക് ആഹ്ലാദ വാർത്ത. കൊറോണ വൈറസിന്റെ രണ്ടാം തരംഗ വ്യാപനത്തോടെ 2021 ഏപ്രിൽ മുതലാണ് ഇന്ത്യയുമായുള്ള വിമാനഗതാഗതം യു.എ.ഇ നിർത്തിവെക്കുന്നത്. എന്നാൽ രോഗവ്യാപനം നിയന്ത്രിക്കപ്പെട്ടതോടെ ഓഗസ്റ്റ് മുതൽ ഘട്ടംഘട്ടമായി ഇന്ത്യക്കാർക്ക് യു.എ.ഇയിലേക്ക് പ്രവേശനം അനുവദിച്ച് വരികയാണ്. ആദ്യം യു.എ.ഇ റെസിഡന്റ് വിസയുള്ള യു.എ.ഇയിൽ നിന്ന് വാക്‌സിൻ സ്വീകരിച്ചവരെയാണ് യു.എ.ഇ പരിഗണിച്ചത്.

ഇതിന് പിന്നാലെയാണ് ടൂറിസ്റ്റ് വിസ അനുവദിക്കുന്നതായി യു.എ.ഇയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. ഇതുവരെയും യു.എ.ഇ പൗരന്മാരെ മാത്രമാണ് രാജ്യത്തേക്ക് തിരിച്ചെത്താൻ അനുവദിച്ചിരുന്നത്. എന്നാൽ രോഗവ്യാപനത്തിൽ അയവ് സംഭവിച്ചതോടെയാണ് യു.എ.ഇ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യൻ പാസ്‌പോർട്ടുള്ള കഴിഞ്ഞ 14 ദിവസമായി രാജ്യത്തില്ലാവർക്കാണ് ഇപ്പോൾ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതിയുള്ളത്. യു.എ.ഇയിലേക്ക് എത്തുന്ന ഓരോ യാത്രക്കാരനും പി.സി.ആർ ടെസ്റ്റിന് വിധേയമായിരിക്കണമെന്നാണ് ചട്ടം. യു.എ.ഇയിൽ എത്തുന്ന ദിവസവും എത്തി ഒമ്പതാമത്തെ ദിവസവുമായിരിക്കും ടെസ്റ്റ്.

പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദ്, ലാഹോർ, കറാച്ചി, വിമാന ത്താവളങ്ങളിൽ നിന്നുള്ളവരെയും രാജ്യത്തേക്ക് വരാൻ അനുവദിക്കും. രാജ്യത്ത് ഇതിനകം 2,018 പേരാണ് കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. 708, 302 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നാണ് ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ. നിലവിൽ, യു.എ.ഇയിലെ പൗരന്മാർക്കും ട്രാൻസിറ്റ് യാത്രക്കാർക്കും മാത്രമേ യു.എ.ഇയിലേക്ക് പറക്കാൻ അനുവാദമുള്ളൂ, ഈ വർഷം ആദ്യം കോവിഡ്-19 പാൻഡെമിക് വ്യാപിക്കുന്നത് തടയാൻ ഭരണകൂടം സ്വീകരിച്ച ഒരു നടപടിയാണിത്. സാഹചര്യം മെച്ചപ്പെടുമ്പോൾ രാജ്യം ഇപ്പോൾ പതുക്കെ അതിന്റെ വാതിൽ തുറക്കുകയാണ്. 

Latest News