ഓസ്‌കര്‍: 13 നോമിനേഷനുമായി ദ ഷേപ് ഓഫ് വാട്ടര്‍

ലോസാഞ്ചലസ്-  തൊണ്ണൂറാമത് ഓസ്‌കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം, നടി, സംവിധാനം എന്നിവയുള്‍പ്പെടെ 13 നോമിഷേനുകള്‍ നേടി ദ ഷേപ് ഓഫ് വാട്ടര്‍ എന്ന ചിത്രമാണ് മുന്നില്‍. മാര്‍ച്ച് നാലിനാണ് പ്രഖ്യാപനം.
ഗിലേര്‍മോ ഡെല്‍ തോറോയാണ് ഷേപ് ഓഫ് വാട്ടര്‍ സംവിധായകന്‍.
ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഡണ്‍കിര്‍കിന് എട്ട് നോമിഷേനുകള്‍ ലഭിച്ചു.  ഗാരി ഓള്‍ഡ്മാന്‍, ഡെന്‍സെല്‍ വാഷിംഗ്ടണ്‍, ഡാനിയല്‍ ഡെ ലൂവിസ്, തിമോത്തി കാലമെറ്റ്, ഡാനിയല്‍ കലുയ എന്നിവരാണ് മികച്ച നടന്മാര്‍ക്കുള്ള നോമിഷേനില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
സാലി ഹോകിന്‍സ്, ഫ്രാന്‍സെസ് മക്‌ഡോര്‍മണ്ട്, മാര്‍ഗ്രറ്റ് റോബി, സോഷെ റോണന്‍, മെറില്‍ സ്ട്രീപ്പും എന്നിവരാണ് മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് രംഗത്തുള്ളത്. ഒമ്പത് ചിത്രങ്ങളാണ് മികച്ച ചിത്രത്തിന് വേണ്ടി മത്സരിക്കുന്നത്.

 

Latest News