ഷാര്‍ജ- പതിനാല് വയസ്സിനു മേല്‍ പ്രായമായ കുട്ടികള്‍ക്ക് ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കാന്‍ അനുമതി. ഇവര്‍ നിശ്ചിത ട്രാക്കുകള്‍ ഉപയോഗിക്കുകയും പ്രത്യേക മേഖലകളില്‍ വാഹനം പാര്‍ക്ക് ചെയ്യുകയും വേണം.
ഹെല്‍മറ്റ് ധരിക്കുക, മുന്നിലെയും പിന്നിലെയും ലൈറ്റുകളിടുക എന്നിവയാണ് മറ്റു നിര്‍ദേശങ്ങള്‍. കുട്ടികള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണമെന്നും ചൈല്‍ഡ് സേഫ്റ്റി അധികൃതര്‍ പറഞ്ഞു.






