മഞ്ചേരി-യുവ വനിതാ ഡോക്ടര്‍ അമിതമായി ഗുളിക കഴിച്ച് മരിച്ചു. മരുത മരുതക്കളം കാരാട്ടു മഠത്തില്‍ മോഹന്‍ കുമാറിന്റെ മകള്‍ രേഷ്മ (26) യാണ് മരിച്ചത്. ഞായറാഴ്ച രാത്രി വീട്ടിലാണ് സംഭവം. അമിതമായി ഗുളിക അകത്തു ചെന്ന് അവശനിലയില്‍ കാണപ്പെട്ട രേഷ്മയെ വീട്ടുകാര്‍ പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കര്‍ണാടക മെഡിക്കല്‍ കോളേജില്‍ ഡെന്റല്‍ ഹൗസ് സര്‍ജന്‍സി ചെയ്തു വരികയായിരുന്നു. മാതാവ് : ശോഭന. സഹോദരന്‍ : രാഹുല്‍. വഴിക്കടവ് എസ്.ഐ ടി. അജയ്കുമാര്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി.






