കോവിഡ് വാക്‌സിനേഷനില്‍ ലോകാടിസ്ഥാനത്തില്‍ ഖത്തറിന് രണ്ടാം സ്ഥാനം

ദോഹ. കോവിഡ് വാക്‌സിനേഷനില്‍ ലോകാടിസ്ഥാനത്തില്‍ ഖത്തറിന് രണ്ടാം സ്ഥാനം . ലോകത്തെ കോവിഡ് വാക്‌സിനേഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്ന അവര്‍ വേള്‍ഡ് ഇന്‍ ഡാറ്റ എന്ന ശാസ്ത്രീയ ഓണ്‍ ലൈന്‍ പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് ജനസംഖ്യയില്‍ കൂടുതല്‍ ശതമാനം പേര്‍ക്കും ഒരു ഡോസ് വാക്‌സിനെങ്കിലും ലഭ്യമാക്കിയ ഒരു മില്യണിലധികം ജനസംഖ്യയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറിന് രണ്ടാം സ്ഥാനമുണ്ട്.

ജനസംഖ്യയുടെ കൂടുതല്‍ ശതമാനം പേരും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ലോകാടിസ്ഥാനത്തില്‍ ഖത്തറിന് അഞ്ചാം സ്ഥാനമാണുള്ളത്.

Latest News