ദുബായ്- ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് യു.എ.ഇ. കഴിഞ്ഞ 14 ദിവസത്തിനിടെ സ്വന്തം രാജ്യത്ത് പോകാത്ത ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുക. ഇന്ത്യക്ക് പുറമെ നേപ്പാള്‍, നൈജീരിയ, പാകിസ്ഥാന്‍, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കും ടൂറിസ്റ്റ് വിസ അനുവദിക്കും.
കോവിഡിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ യു.എ.ഇ പൗര•ാര്‍ക്ക് മാത്രമാണ് യാത്രാ അനുമതിയുള്ളത്. കോവിഡ് കേസുകള്‍ കുറയുന്നതോടെയാണ് യു.എ.ഇ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്.
ഇന്ത്യയില്‍നിന്ന് മറ്റേതെങ്കിലും രാജ്യത്ത് പോയി 14 ദിവസത്തിന് ശേഷം ടൂറിസ്റ്റ് വിസയില്‍ യു.എ.യില്‍ പ്രവേശിക്കാം. യു.എ.ഇയില്‍ എത്തുന്നവര്‍ ആദ്യ ദിവസവും ഒമ്പതാം ദിവസവും പി.സി.ആര്‍ ടെസ്റ്റ് നടത്തണം.






