തിരൂരില്‍ യുവാവിന് നേരെ സദാചാര ആക്രമണം; ഏഴു പേര്‍ക്കെതിരെ കേസ്

തിരൂര്‍-ചെറിയമുണ്ടത്ത് യുവാവിന് നേരെ സദാചാര ഗുണ്ടകളുടെ സംഘം ചേര്‍ന്നുള്ള ആക്രമണം. പെണ്‍കുട്ടിയെ ഫോണില്‍ ശല്യം ചെയ്‌തെന്നാരോപിച്ചായിരുന്നു കൂട്ടം ചേര്‍ന്നുള്ള ആക്രമണം. സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവാവിനെ തടഞ്ഞു നിര്‍ത്തി ക്രൂരമായി മര്‍ദിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു. മര്‍ദനത്തിനിരയായ യുവാവിന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.യുവാവ് മാനസിക വെല്ലുവെളി നേരിടുന്നയാളാണെന്ന് പരാതിയില്‍ പറയുന്നു. അക്രമം നടത്തിയ ഏഴ് പേര്‍ക്കെതിരെ തിരൂര്‍ പോലീസ് കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്തവര്‍ പിടിയിലായിട്ടുണ്ട്.
സഹോദരിയെ ശല്യം ചെയ്തതിനാണ് മര്‍ദിച്ചതെന്നാണ് മര്‍ദിച്ചവരുടെ വാദം. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രതികള്‍ പ്രചരിപ്പിച്ചതോടെയാണ് ഇന്നലെ വൈകിട്ട് ഉണ്ടായ അക്രമസംഭവം പുറംലോകം അറിയുന്നത്.

 

Latest News