കാസര്‍കോട്ട് പള്ളി ഇമാമിന്റെ ബുള്ളറ്റ് കത്തിനശിച്ച നിലയില്‍

കാസര്‍കോട്- പള്ളിമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഇമാമിന്റെ  ബൈക്ക് കത്തിനശിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക ടൗണിലുള്ള നിസ്‌കാരപള്ളിയുടെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയായ സിനാന്‍ അസ്ഹരിയുടെ ബുള്ളറ്റാണ് ഞായാറാഴ്ച രാവിലെ കത്തിനശിച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് ബേക്കല്‍ ഡിവൈ എസ് പി സി. കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലം സന്ദര്‍ശിച്ചു. ഒന്നര മാസം മുമ്പാണ് സിനാന്‍ അസ്ഹരി ജോലിക്കായി ബന്തടുക്കയില്‍ എത്തിയത്. പള്ളിയുടെ കോംപൗണ്ടില്‍ തന്നെയാണ് ഇദ്ദേഹം സ്ഥിരമായി ബുള്ളറ്റ് നിര്‍ത്തിയിട്ടിരുന്നത്. കഴിഞ്ഞ ദിവസം പള്ളി അടച്ച് റൂമില്‍ കിടന്നുറങ്ങിയതായിരുന്നു. രാവിലെ എഴുന്നേറ്റപ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്.അന്വേഷണം നടന്നുവരുന്നതായി ബേഡകം പോലീസ് അറിയിച്ചു. സമീപത്തെ കടകളിലെ സിസിടിവികളില്‍ ദൃശ്യം പതിഞ്ഞിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

 

Latest News