യുഎഇയില്‍ 1,076 പേര്‍ക്ക് കൂടി കോവിഡ്, രണ്ട് മരണം

അബുദാബി- യുഎഇയില്‍ 1,076 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് പേര്‍ മരിക്കുകയും ചികിത്സയിലായിരുന്ന 1,649 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

പുതിയതായി  3,09,026 കൊവിഡ് പരിശോധന നടത്തി.  ഇതുവരെ രാജ്യത്ത്  ആകെ 7,09,378 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.   ഇവരില്‍ 6,90,926 പേര്‍ രോഗമുക്തരാവുകയും 2,020 പേര്‍ മരിക്കുകയും ചെയ്തു.

Latest News