കാബൂള്‍ വിമാനത്താവളം കുത്തഴിഞ്ഞ നിലയില്‍, തിരക്കില്‍പെട്ട് ഏഴ് മരണം

കാബൂള്‍- കാബൂള്‍ വിമാനത്താവളത്തില്‍ തിക്കിലും തിരക്കിലും് ഏഴു പേര്‍ മരിച്ചു. മരിച്ചവരെല്ലാം അഫ്ഗാന്‍ പൗരന്മാരാണ്.  ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ആയിരങ്ങളാണ് ദിവസവും പലായനത്തിനൊരുങ്ങുന്നത്.  യു.എസും മറ്റു രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
അഫ്ഗാന്‍ പൗരന്മാര്‍ക്ക് അഭയം കൊടുക്കാന്‍ മറ്റു രാജ്യങ്ങള്‍ തയാറായിട്ടുണ്ട്. എന്നാല്‍, താലിബാന്‍ നിരീക്ഷണം ശക്തമാക്കിയത് കൂട്ടഒഴിപ്പിക്കലിന് തടസമായിട്ടുണ്ട്.
പരിഭ്രാന്തിയും തിക്കും തിരക്കും മൂലം കാബൂള്‍ വിമാനത്താവളം ആകെ കുത്തഴിഞ്ഞ നിലയിലാണ്.

 

Latest News