എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ സാധ്യമല്ല- കോണ്‍ഗ്രസ് പട്ടികയില്‍ കെ. മുരളീധരന്‍

കോഴിക്കോട്- കോണ്‍ഗ്രസ് ഭാരവാഹി ലിസ്റ്റ് ഏത് സമയത്ത് വേണമെങ്കിലും പുറത്തുവരാമെന്നും എല്ലാവരെയും പൂര്‍ണമായും തൃപ്തിപ്പെടുത്തിക്കൊണ്ട് ജില്ല കോണ്‍ഗ്രസ് കമ്മറ്റികളുടെ പുന:സംഘടന സാദ്ധ്യമാകില്ലെന്നും കെ.മുരളീധരന്‍ അഭിപ്രായപ്പെട്ടു. പ്രശാന്തിനെതിരെയും ഇല്ലിക്കല്‍ കുഞ്ഞുമോനെതിരെയുമുള്ള പാര്‍ട്ടി നടപടിയെ അദ്ദേഹം ന്യായീകരിച്ചു.

മുന്‍പ് കോണ്‍ഗ്രസ് പുന:സംഘടനയില്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും വി.എം സുധീരനും അതൃപ്തിയുളളതായി ഹൈക്കമാന്റിനെ അറിയിച്ചിരുന്നു. തങ്ങളുമായി മതിയായ കൂടിയാലോചന നടത്തിയില്ലെന്നായിരുന്നു ഇവര്‍ പരാതി ഉന്നയിച്ചത്. സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയും എന്നിട്ട് പാര്‍ട്ടി ഭാരവാഹിത്വം വാങ്ങുകയും ചെയ്യുന്നവര്‍ പാര്‍ട്ടിയില്‍ വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സ്വന്തം ബിസിനസും വേണം, എംഎല്‍എയായിരിക്കണം, ഭരണത്തിന്റെ പങ്കും പറ്റണം എന്നുളളവര്‍ രാഷ്ട്രീയത്തിലെ പണിക്ക് വരരുതെന്ന് പി.വി അന്‍വര്‍ എം.എല്‍.എയെ ഉദ്ദേശിച്ച് കെ.മുരളീധരന്‍ പറഞ്ഞു. അന്‍വറിനെപ്പോലെ ഒരു ജനപ്രതിനിധി താന്‍ ജനങ്ങളുടെ ദാസനല്ല, ജനങ്ങള്‍ തന്റെ ദാസരാണെന്ന് പറഞ്ഞതിന് മുഖ്യമന്ത്രി മാപ്പ് ചോദിപ്പിക്കണമെന്ന് മുരളീധരന്‍ പറഞ്ഞു.

 

 

Latest News